കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിൽ നിന്ന് കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.
സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് 2.78 കോടി രൂപ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ......
ബെംഗളൂരു: ക്ഷേത്രദർശനത്തിനായി കൊണ്ടുപോയ ഭാര്യയെ കൊലപ്പെടുത്തിയ സൈനികൻ അറസ്റ്റിലായി. ഭാൽകി താലൂക്കിലെ ബോലേഗാവ് സ്വദേശിയായ ഭാഗവത് ജ്ഞാനേശ്വറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെയും ഭരണസിരകളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ഒരു ചർച്ചയ്ക്ക് സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തോടെ വീണ്ടും തുടക്കമായിരിക്കുന്നു. മലപ്പുറം വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക, എറണാകുളത്തിന്റെ കിഴക്കൻ മേഖലകളെ കോർത്തിണക്കി മൂവാറ്റുപുഴ ജില്ല യാഥാർത്ഥ്യമാക്കുക എന്നിവയാണ് ചർച്ചകളുടെ കേന്ദ്രബിന്ദു. ......
കൊച്ചി : ദിവസങ്ങൾ മാത്രം വളർച്ചയെത്തിയ പൊക്കാളി ഞാറുകൾ വ്യാപകമായതോതിൽ തിന്ന് നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം എന്ന് നെൽ കർഷകർ ആവശ്യപ്പെട്ടു. പൊക്കാളി നിലങ്ങളിൽ സർക്കാരിൻ്റെ "ഒരു നെല്ല് ഒരു മീൻ നയം" അനുവർത്തിച്ചുകൊണ്ട് കൃഷി ചെയ്യുന്ന കർഷകരെ ക്രൂശിക്കരുത്. ......
കൊച്ചി: ഗ്രാമീണ സംരംഭകർക്ക് പുതുവഴി ഒരുക്കിയ ഗ്രാമോദയ ലോഞ്ച് സംരംഭകരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൈവിധ്യം നിറഞ്ഞ ഗ്രാമീണ ഉത്പനങ്ങൾ എക്സ്പോയിലെത്ത. ......
വ്യക്തിയുടേതാണെങ്കിലും സ്ഥാപനത്തിന്റേതാണെങ്കിലും പ്രസ്ഥാനത്തിന്റേതാണെങ്കിലും നിലനിൽപ്പിനാധാരമായ ഏറ്റവും പ്രധാന ഘടകം വിശ്വാസ്യതയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും, മുന്നണി നേതൃത്വം നൽകുന്ന സി.പി.എംനും നയിച്ച പിണറായി വിജയനും ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതുകൊണ്ടാണ് ആ മുന്നണി 99 സീറ്റിൽ നിന്ന് 35 സീറ്റിലേക്ക് കൂപ്പുകുത്തിയത്.
ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്നതല്ലാതെ അതിന് വേറെ കുറുക്കുവഴികളില്ല. ......
ബംഗളുരു: മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോൺസംഭാഷണം കർണാടകത്തിലെ ബിജെപിയെ പിടിച്ചുലക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയെ മൂന്ന് വർഷം തികയുന്നതോടെ പുറത്താക്കണമെന്ന് സദാനന്ദഗൗഡ ഒരു പ്രദീപ് ജിയോട് പറയുന്ന സംഭാഷണമാണ് ചോർന്നത്. ......
കൊച്ചി: ലക്ഷദ്വീപിൽ മദ്യവിൽപ്പനയും ഉപഭോഗവും അനുവദിക്കുന്ന പുതിയ എക്സൈസ് നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വില്ലിംഗ്ടൺ ഐലൻ്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്കാണ് ധർണ്ണ നടത്തിയത്. ......
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില 183 രൂപ കുറച്ചു. ഇതോടെ സിലിണ്ടറിന്റെ പുതിയ വില 2,952 രൂപയായി.......
രാജ്യത്തെ 12 സംസ്ഥാനങ്ങളിലും ചുവപ്പൻ ഇടനാഴി തീർത്ത നക്സലിസത്തെ അവസാനിപ്പിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നക്സലിസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കുള്ള മറുപടിക്കിടെയാണ് ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ......